യമനില്‍ അഞ്ച്‌ അല്‍ ഖ്വയ്ദ ഭീകരരെ സൈന്യം വധിച്ചു

Friday 24 June 2011 11:45 am IST

ഏദന്‍: യമനിലെ തുറമുഖ നഗരമായ ഏദനില്‍ അഞ്ച്‌ അല്‍ ഖ്വയ്ദ ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു. അല്‍ ഖ്വയ്ദ ഭീകരര്‍ മുന്നു സംഘങ്ങളായി തിരിഞ്ഞ്‌ യന്ത്രതോക്കുകളും റോക്കറ്റുകളും ഉപയോഗിച്ച്‌ സൈനികര്‍ക്ക്‌ നേരെ ആക്രമണം നടത്തുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരെ തുരുത്തിയതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.