ഹോം » പൊതുവാര്‍ത്ത » 

നാ‍നോ എക്സല്‍ തട്ടിപ്പ് : ജയനന്ദകുമാറിന് മുന്‍‌കൂര്‍ ജാമ്യം

September 6, 2011

കൊച്ചി: നാനോ എക്സല്‍ തട്ടിപ്പു കേസില്‍ ആരോപണവിധേയനായ വാണിജ്യ നികുതി മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയനന്ദകുമാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ.ടി. ശങ്കരന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

കേസില്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ജയനന്ദകുമാറിനെതിരെയുള്ള ആരോപണം. നാനോ എക്സല്‍ നല്‍കേണ്ടിയിരുന്ന 22 കോടിയുടെ വില്‍പന നികുതി ഏഴു കോടിയാക്കി കുറയ്ക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

ഇതേത്തുടര്‍ന്നു ജയനന്ദകുമാര്‍ ഉള്‍പ്പെടെ ഏഴു ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick