ഹോം » പൊതുവാര്‍ത്ത » 

അസാഞ്ചെ ഭ്രാന്തനെന്ന് മായാവതി

September 6, 2011

ലഖ്‌നൌ: വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ഭ്രാന്തനെന്ന് യു.പി മുഖ്യമന്ത്രി മായാവതി. പ്രതിപക്ഷത്തിനു വേണ്ടിയാണ് വിക്കിലീക്സ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും മായാവതി ആരോപിച്ചു. തനിക്കെതിരേ വിക്കി ലീക്സില്‍ വന്ന പരാമര്‍ശങ്ങളാണ് മായാവതിയെ ചൊടിപ്പിച്ചത്.

കേബിളുകളെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച മായാവതി ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ വരാനിരിക്കെ കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകളാണിതെന്നും തന്നെയും പാര്‍ട്ടി ഇമേജിനെയും മോശമാക്കുന്നതിനായി മനപൂര്‍മാണിതെന്നും അവര്‍ പറഞ്ഞു. ഭ്രാന്താലയത്തില്‍ അടയ്ക്കേണ്ടവനാണ് അസാഞ്ചെയെന്നു പറഞ്ഞ മായാവതി ആഗ്ര ഭ്രാന്താലയത്തില്‍ മുറി തയാറാക്കുമെന്നും പറഞ്ഞു.

മായാവതി അഴിമതിക്കാരിയും അധികാരഭ്രമക്കാരിയുമാണെന്നായിരുന്നു വിക്കിലീക്സ് റിപ്പോര്‍ട്ട്. ഒന്നാംതരം അഹങ്കാരിയുമായ മായാവതി തനിക്ക്‌ ഇഷ്‌ടപ്പെട്ട ഒരു ജോടി ചെരിപ്പുവാങ്ങാനായി ഒരു ജെറ്റ്‌വിമാനം മുംബൈയിലേക്ക്‌ അയച്ചതായും പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങി നടക്കുന്ന മായാവതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും കോടിക്കണക്കിന്‌ രൂപ പിരിക്കുന്നുണ്ട്‌ എന്ന്‌ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കേബിളയച്ചതായി വിക്കിലീക്‌സ്‌ വെളിപ്പെടുത്തിയിരുന്നു.

Related News from Archive
Editor's Pick