ഹോം » സംസ്കൃതി » 

ചാണക്യദര്‍ശനം

September 6, 2011

ഏകേന ശുഷ്ക
ദഹ്യമാനേന വന്‍ഹിനാ
ദഹ്യതേ തദ്വനം സര്‍വം
കുപുത്രേണ കുലം തഥാ
ശ്ലോകാര്‍ത്ഥം
വനത്തിലെ ഒരു ഉണങ്ങിയമരം തീപിടിച്ചാല്‍ അത്‌ മാത്രമല്ല കത്തിചാമ്പലാകുന്നത്‌, മുഴുവന്‍ വനപ്രദേശങ്ങളും അഗ്നിക്കിരയാകുന്നു. ഇതുപോലെ ഒരു ദുഷ്ടസന്തതി തന്റെ പ്രവര്‍ത്തികള്‍ കൊണ്ട്‌ ആ കുടുംബത്തിന്‌ മാത്രമല്ല നാണക്കേടുണ്ടാക്കുന്നത്‌ മുഴുവന്‍ വംശത്തിനുമാണ്‌.
ഇവിടെ ദുഷ്ടസന്തതിയെന്ന കുപുത്രനുപകരമുള്ളതാണ്‌. സല്‍പുത്രനുതന്റെ വംശത്തിന്റെ ഐശ്വര്യം എത്ര ഉയരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ അത്രയും ആഴത്തിലേക്ക്‌ ആ കുടുംബത്തിന്റെ ഐശ്വര്യം എത്ര ഉയരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ അത്രയും ആഴത്തിലേക്ക്‌ ആ കുടുംബത്തിന്റെ ഐശ്വര്യം അധഃപതിപ്പിക്കാന്‍ ദുഷ്ടസന്തതിക്കും കഴിയും. മാത്രമല്ല ആ മുഴുവന്‍ വംശത്തെയും അപമാനത്തിലേക്ക്‌ ആഴ്ത്താനും ആ സന്തതി കാരണമാകുന്നു. വരം തലമുറയെക്കുറിച്ച്‌ ഏറെ ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്‌ ഇനനത്തെ തലമുറ. പണ്ടാണെങ്കില്‍ ഒരു കൂട്ടുകുടുംബത്തില്‍ ദുഷ്ടസന്തതികളും ശിഷ്ടസന്തതികളുമുണ്ടാവാം. നിര്‍ഭാഗ്യവശാല്‍ നാമൊക്കെ അണുകുടുംബ പാരമ്പര്യത്തിലെത്തിയപ്പോള്‍ ദുഷ്ടമായാലും ശിഷ്ടമായാലും ശരി ഒരേ സന്തതിയെക്കൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. സന്തതികളെ നന്നാക്കിയെടുക്കുന്നത്‌ വിദ്യാഭ്യാസം കൊണ്ടാണ്‌.ഇന്ന്‌ വ്യവസായികമായ വിദ്യാഭ്യാസം മാത്രമേ നടപ്പുള്ളൂ. എങ്ങനെ പണമുണ്ടാക്കാം. ഇതത്രേ ലക്ഷ്യം. സദാചാരപരമായ അല്ലെങ്കില്‍ സാന്മാര്‍ഗികമായ വിദ്യാഭ്യാസ രീതി ഇല്ലാത്തിടത്തോളം കാലം ഒറ്റപ്പുത്രനില്‍ത്തന്നെ അഭയം തേടണം. ശിഷ്ടസന്തതിയോ ദുഷ്ടസന്തതിയോ വേര്‍തിരിക്കാന്‍ നമുക്ക്‌ കഴിയുകയില്ല

Related News from Archive
Editor's Pick