ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സഞ്ജീവനി പദ്ധതിക്ക്‌ ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്തം

September 6, 2011

കണ്ണൂറ്‍: മലബാറിലെ ൫ ജില്ലകളിലായി നടപ്പിലാക്കുന്ന മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരിണ്റ്റെ സഞ്ജീവനി മൊബൈല്‍ ടെലിമെഡിസിന്‍ സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക്‌ ലോകാരോഗ്യ സംഘടനയുടെ ഇണ്റ്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ കാന്‍സറി (ഐഎആര്‍സി)ണ്റ്റെ പങ്കാളിത്തവും സാങ്കേതിക സഹായവും ലഭിക്കും. ഇത്‌ സംബന്ധിച്ച കരാര്‍ സൊസൈറ്റി പ്രസിഡണ്ട്‌ ഡി.കൃഷ്ണനാഥ പൈയും ഐഎആര്‍സി ഡയറക്ടര്‍ ഡോ.ക്രിസ്റ്റഫറും ഒപ്പുവെച്ചു. കരാര്‍ പ്രകാരം സഞ്ജീവനി പദ്ധതിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്‌ സാങ്കേതിക സഹായം ഐഎആര്‍സി ലഭ്യമാക്കും. സഞ്ചരിക്കുന്ന സ്പെഷ്യാലിറ്റി ആശുപത്രിയാണ്‌ സഞ്ജീവനി യൂണിറ്റ്‌. ആര്‍സിസി തിരുവനന്തപുരം, സി-ഡാക്ക്‌ തിരുവനന്തപുരം, കേന്ദ്ര വിവര സാങ്കേതികവിദ്യാ വകുപ്പ്‌, ഐഎസ്‌ആര്‍ഒ ബാംഗ്ളൂറ്‍ എന്നിവരുടെ സഹായസഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്‌

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick