ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

ചരക്കുലോറികള്‍ വഴിതിരിച്ചുവിട്ടു; കണ്ണൂറ്‍ നഗരത്തിലെ ഗതാഗത കുരുക്ക്‌ തുടര്‍ക്കഥയാവുന്നു

September 6, 2011

കണ്ണൂറ്‍: നഗരത്തിലെ ഗതാഗത കുരുക്ക്‌ തുടര്‍ക്കഥയാവുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി മേളകളും മറ്റും പൊടിപൊടിക്കുമ്പോള്‍ നഗരത്തിലെത്തിപ്പെടാന്‍ കഴിയാതെ നട്ടം തിരിയുകയാണ്‌ ജനങ്ങള്‍. ദേശീയപാതയില്‍ പുതിയതെരു മുതല്‍ താഴെചൊവ്വ വരെയാണ്‌ ഗതാഗതകുരുക്ക്‌ ഏറെയുള്ളത്‌. ജില്ലാആശുപത്രി റോഡിലും ചെറിയതോതില്‍ ഇതനുഭവപ്പെടുന്നുണ്ട്‌. നഗരത്തില്‍ നിന്നും പുതിയതെരു, താഴെചൊവ്വ ഭാഗങ്ങളിലേക്ക്‌ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങിയാണ്‌ വാഹനങ്ങള്‍ പോകുന്നത്‌. ഫുട്ട്പാത്തുകള്‍ പോലും കയ്യേറി ചെറുതും വലുതുമായ വാഹനങ്ങള്‍ ഓടുന്നതിനാല്‍ കാല്‍ നടയാത്രപോലും നഗരത്തില്‍ പേടി സ്വപ്നമായി മാറിയിരിക്കുകയാണ്‌. ചൊവ്വയില്‍ നിന്നും മട്ടന്നൂറ്‍ റോഡിലേക്ക്‌ തിരിയുന്ന ജംഗ്ഷനില്‍ വാഹനങ്ങള്‍ കുടുങ്ങി ചില സമയങ്ങളില്‍ എളയാവൂറ്‍ വരെ ഗതാഗത തടസമുണ്ടാകാറുണ്ട്‌. ഇവിടെയും ചൊവ്വ സ്കൂളിനുമുന്നിലും ഓട്ടോമാറ്റിക്ക്‌ ട്രാഫ്ക്ക്‌ സിഗ്നലുകള്‍ സ്ഥാപിച്ചിട്ട്‌ വര്‍ഷങ്ങളായെങ്കിലും ഇന്നേവരെ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. നഗരഹൃദയത്തിലുള്ള കാല്‍ടെക്സ്‌ ജംഗ്ഷനില്‍ കൊട്ടിഘോഷിച്ച്‌ സിഗ്നല്‍ സംവിധാനം സ്ഥാപിച്ച്‌ ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. ഗതാഗത തടസം ബസുകളുടെ സമയക്രമീകരണങ്ങളെ താളം തെറ്റിച്ചതിനാല്‍ കൃത്യസമയത്ത്‌ ബസ്സുകളില്ലാത്തതിനാല്‍ കടുത്ത യാത്രാദുരിതമാണുള്ളത്‌. പല ബസ്സുകളും നഗരത്തിലേക്കുള്ള ഓട്ടം നിര്‍ത്തിവരികയാണ്‌. ആഴ്ചകളായി പ്രശ്നം ഇത്രയും രൂക്ഷമായിട്ടും നഗരസഭാ, പോലീസ്‌ അധികൃതര്‍ ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തത്‌ വ്യാപക പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌. പലകോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്‌ ചരക്കുലോറികള്‍ ഇന്നുമുതല്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്‌. പ്രശ്നം പരിഹരിക്കാന്‍ ജില്ലാഭരണകൂടം നടപടിയെടുത്തില്ലെങ്കില്‍ കണ്ണൂരിലെ ഓണാഘോഷങ്ങള്‍ക്ക്‌ മങ്ങലേല്‍ക്കും.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick