ഹോം » പൊതുവാര്‍ത്ത » 

യുഡിഎഫ്‌ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിച്ചു: വി.എസ്‌

June 24, 2011

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ പേരില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ഗവര്‍ണറെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ പദ്ധതികളുടെ പേരില്‍ മേനി നടിക്കുന്നത്‌ അപഹാസ്യമാണെന്നും വി.എസ്‌ കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കാരായ ആളുകളെ മന്ത്രിമാരാക്കിയ ശേഷം അഴിമതി രഹിത സുതാര്യ ഭരണം നടത്തുമെന്ന്‌ പറയുന്നത്‌ പരിഹാസ്യമാണ്‌. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‌ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്‌.

Related News from Archive
Editor's Pick