രാജ്‌ കുമാര്‍ സിങ്‌ ആഭ്യന്തര സെക്രട്ടറി

Friday 24 June 2011 12:42 pm IST

ന്യൂദില്‍ഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി രാജ്‌ കുമാര്‍ സിങ്ങിനെ നിയമിക്കും. ജി. കെ. പിള്ള വിരമിക്കുന്ന ഒഴിവിലേക്കാണ്‌ നിയമനം. 1975 ബാച്ച്‌ ബീഹാര്‍ കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ രാജ്‌ കുമാര്‍ സിങ്‌. നിലവില്‍ ഡിഫന്‍സ്‌ പ്രൊഡക്ഷന്‍ സെക്രട്ടറിയാണ്‌. അഞ്ചു വര്‍ഷത്തോളം ആഭ്യന്തര മന്ത്രാലയത്തില്‍ ജോയിന്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.