ഹോം » പൊതുവാര്‍ത്ത » 

ദല്‍ഹി സ്ഫോടനം: ഉത്തരവാദിത്വം ഹുജി ഏറ്റെടുത്തു

September 7, 2011

ന്യൂദല്‍ഹി : ദല്‍ഹി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടന ഹര്‍ക്കത്ത് ഉല്‍ ജിഹാദി (ഹുജി)ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഇ- മെയിലുകള്‍ മാധ്യമ ഓഫിസുകളിലെത്തി. പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷ അടിയന്തരമായി പിന്‍വലിക്കണമെന്നാണ് ആവശ്യം.

ആവശ്യം അംഗീകരിക്കാത്ത പക്ഷം ഹൈക്കോടതികളിലും സുപ്രീംകോടതിയിലും സമാനമായ ആക്രമണങ്ങള്‍ നടത്തുമെന്നും സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കി. പാക്കിസ്ഥാനും ബംഗ്ലാദേശും കേന്ദ്രങ്ങളാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഹുജി. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായ ഹുജിയുടെ അവകാശവാദം അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.

സന്ദേശങ്ങള്‍ ഗൗരവത്തോടെയാണ് എടുക്കുന്നതെന്ന് എന്‍.ഐ.എ മേധാവി എസ്. സി. സിന്‍ഹ പറഞ്ഞു. ജൂലൈയില്‍ നടന്ന മുംബൈ ആക്രമണ പരമ്പരയില്‍ ഹുജിക്കും പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ദിശയില്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

Related News from Archive
Editor's Pick