ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ലോറിയിടിച്ച്‌ പരിക്കേറ്റ യുവാവ്‌ മരിച്ചു

September 7, 2011

ചെറുപുഴ: ലോറിയിടിച്ച്‌ പരിക്കേറ്റ യുവാവ്‌ മരിച്ചു. ചെറുപുഴ തവളക്കുണ്ടിലെ ഓലിക്കള്‍ ശശികുമാര്‍ (42) ആണ്‌ മരിച്ചത്‌. ഗുഡ്സ്‌ ഓട്ടോറിക്ഷ മറിഞ്ഞ്‌ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനത്തിനായി കൈ കാണിച്ച ശശികുമാറിനെ അതുവഴി വന്ന ലോറിയിടിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. ഭാര്യ: മീനാക്ഷി. മക്കള്‍: സജിത്ത്‌, ശ്രീജിത്ത്‌.

Related News from Archive
Editor's Pick