ഹോം » പൊതുവാര്‍ത്ത » 

ദല്‍ഹി സ്ഫോടനം : സന്ദേശം എത്തിയത് കാശ്മീരില്‍ നിന്ന്

September 8, 2011

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ഹുജിയുടെ ഇ-മെയില്‍ സന്ദേശം അയച്ച സ്ഥലം കണ്ടെത്തി. ജമ്മു-കശ്മീരിലെ കിഷ്ത്വാര്‍ മേഖലയിലെ സൈബര്‍ കഫെയില്‍ നിന്നുമാണ് ഇ-മെയില്‍ അയച്ചതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

മെയില്‍ അയച്ച ഗ്ലോബല്‍ ഇന്റര്‍നെറ്റ്‌ കഫേയുടെ ഉടമയെ സൈബര്‍ സെല്ലും എന്‍.ഐ.എയും അറസ്റ്റു ചെയ്‌തു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌. സ്ഫോടനം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കം വിവിധ മാധ്യമസ്ഥാപനങ്ങളിലേക്കാണ് ഇ-മെയില്‍ സന്ദേശം അയച്ചത്. harkaruljihadi2011@gmail.com എന്ന ഇ-വിലാസത്തില്‍ നിന്നാണ്‌ സന്ദേശം വന്നത്‌.

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കണമെന്നും അല്ലാത്ത പക്ഷം രാജ്യത്തെ ഹൈക്കോടതികള്‍ക്കും സുപ്രീംകോടതിക്കും നേരെ ആക്രമണം നടത്തുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.

അതിനിടെ സ്ഫോടനം നടത്തിയവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന്‌ കരുതപ്പെടുന്ന കാര്‍ മോഷ്ടിച്ചതാണെന്ന്‌ പോലീസ്‌ കണ്ടെത്തി. ഇന്‍ഷ്വറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ മോഷ്ടിച്ച സില്‍വര്‍ നിറത്തിലുള്ള സാന്‍ട്രോ കാറാണിത്. 2009 നവംബര്‍ 28 നാണ് കാര്‍ മോഷണം പോയതെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് നിയമം ലംഘിച്ചതിന് 2011 ഓഗസ്റ്റ് 26 ന് ദല്‍ഹി പോലീസ് ഈ കാര്‍ പിടികൂടി ഡ്രൈവര്‍ക്കു നൂറു രൂപ പിഴ ചുമത്തിയിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെ കൂടി ചോദ്യം ചെയ്യാനായി പോലീസ്‌ കസ്റ്റഡിയിലെടുത്തു. അതേസമയം ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവിനായി എന്‍.ഐ.എ സംഘം പരിശ്രമിച്ച്‌ വരികയാണ്‌. സ്ഫോടനം നടന്ന സ്ഥലം എന്‍.ഐ.എ സംഘം ഇന്നും പരിശോധിച്ചു. സ്ഫോടനത്തിന്‌ ശേഷം ശക്തമായ മഴ പെയ്‌തതിനാല്‍ വിശദമായ തെളിവുകള്‍ ഇന്നലെ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന്‌ കഴിഞ്ഞിരുന്നി

Related News from Archive
Editor's Pick