ഹോം » പൊതുവാര്‍ത്ത » 

എം.ഒ.എച്ച്‌ ഫാറൂഖ്‌ ഗവര്‍ണറായി ചുമതലയേറ്റു

September 8, 2011

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി പോണ്ടിച്ചേരി മുന്‍ മുഖ്യമന്ത്രി എം.ഒ.എച്ച്‌ ഫാറൂഖ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ.ചെലമേശ്വര്‍ സത്യാവചകം ചൊല്ലിക്കൊടുത്തു.

കേരളത്തിന്റെ പതിനാറാമതു ഗവര്‍ണറാണ് എം.ഒ.എച്ച്. ഫറൂഖ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു മന്ത്രിമാര്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണു ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.

Related News from Archive
Editor's Pick