ഹോം » വാര്‍ത്ത » 

വിമാനങ്ങള്‍ വാങ്ങിയതില്‍ എയര്‍ ഇന്ത്യയ്ക്ക് 700 കോടിയുടെ നഷ്ടം

September 8, 2011

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ബോയിങ് വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടി രൂപയുടെ ക്രമക്കേട് ഉണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ചു. പ്രഫുല്‍ കുമാര്‍ വ്യോമയാന മന്ത്രിയായിരുന്ന കാലത്താണ് ഇടപാട് നടന്നത്.

വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നയപരമായ പാളിച്ചയാണ്‌ മാനേജ്‌മെന്റിന്‌ സംഭവിച്ചത്‌. കരാറിന്‌ അനാവശ്യ തിടുക്കം കാട്ടിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ എട്ടുവര്‍ഷത്തോളം എടുത്തു. 2004 ല്‍ ഇതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി.

14 വിമാനങ്ങള്‍ വാങ്ങാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് ഇത് 68 വിമാനങ്ങളായി ഉയര്‍ത്തി. 2005 ഡിസംബര്‍ അഞ്ചിന് ഇതു സംബന്ധിച്ച അനുമതി മന്ത്രിസഭാ സമിതി നല്‍കി. അന്നു തന്നെ ബോയിങ്ങുമായുള്ള കരാര്‍ ഒപ്പുവച്ചു. ഇത്രയും തിടുക്കത്തില്‍ കരാര്‍ ഒപ്പുവച്ചതില്‍ സംശയമുണ്ടെന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൃഷ്‌ണ-ഗോദാവരി ബ്ലോക്കില്‍ റിലയന്‍സിന്‌ നല്‍കിയ എട്ട്‌ കരാറുകള്‍ പുനഃപരിശോധിക്കണമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ആ‍വശ്യപ്പെടുന്നു. കരാറുകള്‍ മുഴുവന്‍ റിലയന്‍സിന്‌ നല്‍കിയതിനെയും റിപ്പോര്‍ട്ട്‌ വിമര്‍ശിക്കുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick