ഹോം » പൊതുവാര്‍ത്ത » 

ഭക്ഷ്യവില സൂചിക താഴ്‌ന്നു

September 8, 2011

ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യവില സൂചിക വീണ്ടും ഒറ്റയക്കത്തില്‍. ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയില്‍ സൂചിക 9.55 ശതമാനമായി. മുന്‍ ആഴ്ചയില്‍ ഇഥു 10.05 ശതമാനമായിരുന്നു. അഞ്ചു മാസത്തിനു ശേഷമാണു കഴിഞ്ഞയാഴ്ച സൂചിക ഇരട്ടയക്കത്തില്‍ എത്തിയത്.

മുട്ട, ഇറച്ചി, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മുതലായവയുടെ വില കുറഞ്ഞതാണ്‌ സൂചികയില്‍ കാര്യമായ താഴ്ചയുണ്ടാകാന്‍ കാരണം. സൂചിക ഒറ്റയക്കത്തില്‍ എത്തിയെങ്കിലും അവശ്യവസ്തുക്കളുടെ വിലയില്‍ സാരമായ കുറവ് അനുഭവപ്പെട്ടിട്ടില്ല.

2010 ല്‍ ഇതേസമയത്ത്‌ 14.76 ലായിരുന്നു സൂചിക നിന്നിരുന്നത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick