ഹോം » വാര്‍ത്ത » 

അഴിമതി വിരുദ്ധപോരാട്ടത്തിന് പണം തരുന്നത് ജനങ്ങള്‍ – വി.എസ്

September 8, 2011

കണ്ണൂര്‍: അഴിമതിക്കെതിരെ പോരാടുന്ന ജനങ്ങള്‍ ഉള്ളതിനാല്‍ പണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പണം നല്‍കുന്നവരില്‍ കുഞ്ഞാലിക്കുട്ടിയോട് അടുപ്പമുള്ളവരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസുകളില്‍ നിന്നു കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും രക്ഷപെടില്ലെന്നും അദ്ദേഹം അറിയിച്ചു. പ്രഗത്ഭരായ അഭിഭാഷകരെ വച്ച്‌ കേസ്‌ നടത്താന്‍ പണം എവിടാന്നാണെന്ന്‌ അന്വേഷിക്കണമെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു വി.എസ്‌.

അഴിമതിക്കെതിരായ പോരാട്ടം പ്രോത്സാഹിപ്പിക്കുന്ന ജനങ്ങള്‍ ഉള്ളടത്തോളം കാലം തനിക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകില്ല. കണക്കുകള്‍ പിന്നീട്‌ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വി.എസ് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick