ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

പാലത്തായില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

September 10, 2011

പാനൂറ്‍: പാലത്തായില്‍ സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. പള്ളൂറ്‍ ഭാഗത്ത്‌ നിന്നും വന്ന പ്രവര്‍ത്തകരും തദ്ദേശിയരുമാണ്‌ തമ്മിലടിച്ചത്‌. ഇത്‌ പ്രദേശത്ത്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുവോണ നാളിലാണ്‌ മദ്യപിച്ചെത്തിയ ഇരുസംഘങ്ങളും തമ്മിലടിച്ചത്‌. ഇതിണ്റ്റെ മറവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ബോര്‍ഡുകളും സംഘം തകര്‍ത്തു. മറ്റ്‌ ഭാഗങ്ങളില്‍ നിന്നും പണം വെച്ച്‌ ശീട്ട്‌ കളിക്കാന്‍ ഇവിടെ സ്ഥിരമായെത്തുന്ന സംഘങ്ങള്‍ നാട്ടുകാര്‍ക്ക്‌ ഭീഷണിയാവുകയാണ്‌. ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല. പാനൂറ്‍ പോലീസ്‌ സ്ഥലത്തെത്തിയാണ്‌ സംഘത്തെ പറഞ്ഞുവിട്ടത്‌. സിപിഎം പ്രവര്‍ത്തകരുടെ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാലത്തായി മേഖലയില്‍ പാര്‍ട്ടി നേതൃത്വത്തിന്‌ തന്നെ തലവേദന സൃഷ്ടിക്കുകയാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick