ഹോം » പ്രാദേശികം » കണ്ണൂര്‍ » 

മൊബൈല്‍ ടവറിനെതിരെ മാര്‍ച്ചും ധര്‍ണയും നാളെ

September 10, 2011

പാനൂറ്‍: മൊബൈല്‍ ടവറിനെതിരെ പഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ചും ധര്‍ണയും നടത്തുന്നു. 12 ന്‌ രാവിലെ 10 മണിക്കാണ്‌ പന്ന്യന്നൂറ്‍ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ കോട്ടക്കുന്ന്‌ മൊബൈല്‍ ടവര്‍ വിരുദ്ധ സമിതി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്‌. പഞ്ചായത്ത്‌ ഭരണം കയ്യാളുന്ന എല്‍ഡിഎഫ്‌ മുന്നണിക്കെതിരെ പ്രക്ഷോഭ രംഗത്തുള്ളത്‌ സിപിഎം-ഡിവൈഎഫ്‌ഐ നേതൃത്വം തന്നെയാണ്‌. പ്രശ്നം സംബന്ധിച്ച്‌ നിരവധി ചര്‍ച്ചകളും മറ്റും നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ഇടതുമുന്നണിക്കാര്‍ തന്നെ പരസ്യമായി സമരസമിതിയുമായി രംഗത്തെത്തുകയായിരുന്നു. സ്വകാര്യ മൊബൈല്‍ കമ്പനിക്ക്‌ പഞ്ചായത്ത്‌ അധികൃതര്‍ കൂട്ടുനില്‍ക്കുകയാണെന്ന്‌ സമര സമിതി കുറ്റപ്പെടുത്തി. സമരം ശക്തിപ്പെട്ടതോടെ സിപിഎമ്മിനുള്ളില്‍ പ്രശ്നം സങ്കീര്‍ണ്ണമായിരിക്കുകയാണ്‌. ധര്‍ണ പിന്‍വലിക്കാന്‍ നേതൃത്വം ഇടപെട്ടെങ്കിലും ടവര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ്‌ സമരസമിതിയുടെ തീരുമാനം.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick