ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഏകാദശ രുദ്രയജ്ഞം ഇന്ന്‌

September 10, 2011

കണ്ണൂറ്‍: 2012 നവംബര്‍ 1 മുതല്‍ 11 വരെ കണ്ണാടിപ്പറമ്പ്‌ ശ്രീ ധര്‍മ്മശാസ്താ-ശിവ ക്ഷേത്രാങ്കണത്തില്‍ നടത്താന്‍ തീരുമാനിച്ച അതിരുദ്ര മഹായജ്ഞത്തിണ്റ്റെ മുന്നോടിയായി മൂന്ന്‌ മാസത്തിലൊരിക്കല്‍ നടക്കുന്ന ഏകാദശ രുദ്രം ഇന്ന്‌ ക്ഷേത്രാങ്കണത്തില്‍ നടക്കും. യജ്ഞത്തോടനുബന്ധിച്ച്‌ നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ ഭാരതീയ സംസ്കാരത്തെപ്പറ്റിയും ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ഗവേഷണ-പ്രചരണങ്ങള്‍ നടത്തുന്ന ഡോ.ടി.പി.ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തന്ത്രി കരുവാരത്തില്ലത്ത്‌ പരമേശ്വരന്‍ നമ്പൂതിരി ദീപപ്രോജ്വലനം നടത്തും. കെ.സുധാകരന്‍ എംപി യജ്ഞത്തിണ്റ്റെ വെബ്സൈറ്റ്‌ ഉദ്ഘാടനം ചെയ്യും. കീഴേടം രാമന്‍ നമ്പൂതിരി, മുന്നുലം നീലകണ്ഠന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹഭാഷണം നടത്തും. അഡ്വ. കെ.കെ.ബാലറാം, സി.എം.ശ്രീജിത്ത്‌, പി.വി.ദാമോദരന്‍, എം.ശ്രീധരന്‍ നമ്പൂതിരി, രവീന്ദ്രനാഥ്‌ ചേലേരി എന്നിവര്‍ ആശംസകള്‍ നേരും.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick