ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ഗാര്‍ഹിക ഔഷധത്തോട്ട നിര്‍മ്മാണ പദ്ധതി തുടങ്ങി

September 11, 2011

കാസര്‍കോട്‌: ഓയിസ്കാ ഇണ്റ്റര്‍നാഷണല്‍ സംസ്ഥാന ഔഷധ സസ്യബോര്‍ഡിണ്റ്റെ സഹകരണത്തോടുകൂടി നടപ്പാക്കുന്ന ഗാര്‍ഹിക ഔഷധത്തോട്ട നിര്‍മ്മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല സ്വരാജ്‌ വനിതാ വേദി പ്രവര്‍ത്തക പ്രമീള വിനോദിന്‌ ഔഷധ തൈകള്‍ നല്‍കികൊണ്ട്‌ ഉദ്ഘാടനം ചെയ്തു. കുമ്പള ചാപ്റ്റര്‍ പ്രസിഡണ്ട്‌ പി.കെ.ലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.നളിനാക്ഷന്‍ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിമാസ്റ്റര്‍, കൌണ്‍സിലര്‍ എം.ശ്രീലത, അസിസ്റ്റണ്റ്റ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ പി.ബിജു, സ്വരാജ്‌ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എ.മുഹമ്മദ്‌, പി.ഭരതന്‍ പ്രസംഗിച്ചു. പ്രമീള വിനോദ്‌ നന്ദി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick