ഹോം » പ്രാദേശികം » കാസര്‍കോട് » 

രാവണേശ്വരത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മരം മുറിച്ചു കടത്തി

September 11, 2011

കാഞ്ഞങ്ങാട്‌: രാവണേശ്വരം പ്ളാണ്റ്റേഷനോട്‌ ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന്‌ മരങ്ങള്‍ മുറിച്ചു കടത്തിയതായി പരാതി. ൯൬ സെണ്റ്റ്‌ സ്ഥലത്തു നിന്ന്‌ ൪൦ വര്‍ഷത്തിലേറെ പ്രായമുള്ള പറങ്കിമാവാണ്‌ മുറിച്ചത്‌. ഒരു റവന്യൂ ഉദ്യോഗസ്ഥണ്റ്റെ നേതൃത്വത്തിലാണത്രെ മരം മുറിച്ചത്‌. മരം മുറിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തടഞ്ഞെങ്കിലും നാട്ടുകാരെ വെട്ടിച്ച്‌ പിന്നീടും മരം മുറിച്ചിട്ടതായി ആരോപണമുണ്ട്‌. ലേലം ചെയ്തതാണെന്നാണ്‌ മരംമുറിക്കാനെത്തിയവര്‍ പറഞ്ഞതെങ്കിലും നിയമനടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാതെയാണ്‌ മരം മുറിച്ചതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

Related News from Archive
Editor's Pick