റേഷന്‍ വിതരണം അട്ടിമറിക്കുന്നു

Sunday 11 September 2011 7:36 pm IST

കാഞ്ഞങ്ങാട്‌: നീലേശ്വരം എഫ്സിഐയില്‍ തൊഴിലാളികള്‍ റേഷന്‍ വിതരണം അട്ടിമറിക്കുകയാണെന്നു റേഷന്‍ ഹോള്‍സെയിത്സ്‌ ഡിസ്ട്രിബ്യൂട്ടേഴ്സ്‌ ഫെഡറേഷന്‍ ജില്ലായോഗം ആരോപിച്ചു. കഴിഞ്ഞ ദിവസം ൪൦൦ രൂപ വീതം നല്‍കിയാണ്‌ റേഷന്‍ സാധനങ്ങള്‍ കയറ്റിയത്‌. എഫ്സിഐയില്‍ അട്ടിമറിക്കൂലി പ്രശ്നത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തി റേഷന്‍ വിതരണം കാര്യക്ഷമമാകുന്നതിന്‌ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്റ്റ്‌ കെ.എം.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.