ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

സേവനം ഭാരതത്തിണ്റ്റെ ദേശീയ ആദര്‍ശം: എ. ഗോപാലകൃഷ്ണന്‍

September 11, 2011

കാഞ്ഞങ്ങാട്‌: ഹിന്ദു സമാജത്തിണ്റ്റെ ആദര്‍ശവും സ്വഭാവവുമാണ്‌ സേവനമെന്ന്‌ സീമാ കല്ല്യാണ്‍ ദേശീയ സഹസംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഏച്ചിക്കാനം സേവാമൃതം പ്രൊജക്ടിണ്റ്റെ ഭൂമിപൂജക്കുശേഷം നടന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ അവരുടെ എല്ലാ കര്‍മ്മങ്ങളും സേവനമായാണ്‌ കണ്ടിരുന്നത്‌. അശരണരേയും ആലംബഹീനരേയും സംരക്ഷിക്കാന്‍ കുടുംബത്തിലും സമാജത്തിലും വ്യവസ്ഥയുണ്ടായിരുന്നു. തണ്ണീര്‍ പന്തലുകളും ചുമടുതാങ്ങികളും സത്രങ്ങളും നാടെങ്ങും നിലനിന്നിരുന്നു. വിദ്യാഭ്യാസവും വൈദ്യചികിത്സയും എല്ലാവര്‍ക്കും സൌജന്യമായിരുന്നു. അതിഥിപൂജയെന്നത്‌ ഏറ്റവും മഹത്വമാര്‍ന്നതായിരുന്നു. അനാഥരായി ആരുമുണ്ടായിരുന്നില്ല. എന്നാല്‍ കാലക്രമത്തില്‍ ഹിന്ദുക്കളില്‍ കടന്നുകയറിയ സ്വാര്‍ത്ഥത ഈ സദ്ഗുണങ്ങളെ ഇല്ലായ്മ ചെയ്തു. ഈ അവസ്ഥ മുതലെടുത്തുകൊണ്ടാണ്‌ ക്രിസ്താനികളും മുസ്ളീങ്ങളും അനാഥമന്ദിരങ്ങളും വൃദ്ധസദനങ്ങളും കെട്ടിപൊക്കി അവഗണിക്കപ്പെട്ട ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമിച്ചത്‌. അദ്ദേഹം പറഞ്ഞു. പാല്‍പ്പൊടിയും ഗോതമ്പ്‌ പൊടിയും വിതരണം ചെയ്തും ആശുപത്രികളും വിദ്യാലയങ്ങളിലും ആരംഭിച്ചും സേവനത്തെ സ്ഥാപനവല്‍ക്കരിക്കുകയാണ്‌ ഇവര്‍ ചെയ്തത്‌. ഈയൊരു സാഹചര്യത്തില്‍ വൈകിയാണെങ്കിലും ഹിന്ദുസംഘടനകള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇന്ന്‌ സക്രിയമാകുകയും ചെയ്തത്‌ സംഘത്തില്‍ നിന്നുള്ള പ്രേരണ ഉള്‍ക്കൊണ്ടുകൊണ്ടാണ്‌. ൧൯൮൯ല്‍ ഡോക്ടര്‍ജിയുടെ ജന്‍മശതാബ്ദിയോടനുബന്ധിച്ച്‌ സേവന മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടമാണ്‌ ഹിന്ദു സമൂഹം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട്‌ ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദയുടെ അനുഗ്രഹ സന്ദേശം സദസ്സില്‍ വായിച്ചു. എ.സി.ധനജ്ഞയന്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍ പെരിയച്ചൂറ്‍ അതിഥികളെ പരിചയപ്പെടുത്തി. എ.വേലായുധന്‍ സ്വാഗതം പറഞ്ഞു. വിശ്വേശ്വരറാവു, പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി.ഗോവിന്ദന്‍, ജനാര്‍ദ്ദനന്‍ കോടോത്ത്‌, മടിക്കൈ പഞ്ചായത്ത്‌വാര്‍ഡ്‌ മെമ്പര്‍ ശോഭന, സി.കെ.വേണുഗോപാലന്‍, ദാമോദരന്‍ എഞ്ചിനീയര്‍, എന്നിവര്‍ സംസാരിച്ചു. കെ.വി.ലക്ഷ്മണന്‍ നന്ദി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick