ഹോം » പ്രാദേശികം » കാസര്‍കോട് » 

സേവാമൃതം പദ്ധതി; ഭൂമി പൂജ നടത്തി

September 11, 2011

കാഞ്ഞങ്ങാട്‌: വ്യത്യസ്ത മേഖലയിലെ സേവന പ്രവര്‍ത്തനങ്ങളുടെ സംയോജിത രൂപമായ സേവാമൃതം പദ്ധതിയുടെ ആസ്ഥാന കേന്ദ്രത്തിണ്റ്റെ നിര്‍മ്മാണത്തിനായി ഏച്ചിക്കാനത്ത്‌ ഭൂമി പൂജ നടത്തി. മടിക്കൈ ഏച്ചിക്കാനത്ത്‌ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കാനിരിക്കുന്ന ബാല-ബാലികാ സദനം, വൃദ്ധ സാധനാ കേന്ദ്രം, സ്കൂള്‍, ആശുപത്രി, യോഗ ധ്യാനകേന്ദ്രം, പൈതൃകമ്യൂസിയം, ഗോശാല എന്നിവയുടെ നിര്‍മ്മാണത്തിനായുള്ള സ്ഥലത്താണ്‌ ഭൂമി പൂജ നടത്തിയത്‌. ഈശ്വരന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന പൂജയില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്തു. രാഷ്ട്രീയ സ്വയം സേവക സംഘത്തിണ്റ്റെ മുതിര്‍ന്ന പ്രചാരകനും സീമാകല്ല്യാണിണ്റ്റെ അഖിലേന്ത്യാ സഹസംയോജകനുമായ എ.ഗോപാലകൃഷ്ണന്‍, ജില്ലാ സഹസംഘചാലക്‌ പി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, ബി.ജെ.പി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍, വനവാസി കല്ല്യാണ്‍ ആശ്രമം സഹസംഘടനാ കാര്യദര്‍ശി നാരായണന്‍, എ.ബി.വി.പി സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി എം.എം.രജുല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick