ഹോം » പ്രാദേശികം » കാസര്‍കോട് » 

പട്ടയവിതരണം ഇന്ന്‌

September 11, 2011

കാസര്‍കോട്‌: സര്‍ക്കാരിണ്റ്റെ നൂറുദിന കര്‍മ്മപരിപാടിയുടെ സമാപനത്തിണ്റ്റെ ഭാഗമായി കാസര്‍കോട്‌ മുന്‍സിപ്പല്‍ ടൌണ്‍ ഹാളില്‍ ഇന്ന്‌ സംഘടിപ്പിക്കുന്ന പട്ടയ മേളയില്‍ ജില്ലയിലെ ൧൫൦൦ ഓളം പേര്‍ക്ക്‌ പട്ടയം വിതരണം ചെയ്യും. പട്ടയ മേളയുടെ ഉദ്ഘാടന കര്‍മ്മം റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. കൃഷി മന്ത്രി കെ.പി.മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. എംഎല്‍എ മാരായ എന്‍.എ.നെല്ലിക്കുന്ന്‌, പി.ബി.അബ്ദുള്‍ റസാഖ്‌, കെ.കുഞ്ഞിരാമന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി.ശ്യാമളാദേവി, ജില്ലാ കലക്ടര്‍ കെ.എന്‍.സതീഷ്‌, ജില്ലയിലെ നഗരസഭാ ചെയര്‍മാന്‍മാര്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയിലെ ഭൂരഹിതര്‍, കടല്‍ പുറമ്പോക്കുകളില്‍ താമസിക്കുന്നവര്‍, മിച്ചഭൂമി ലഭിച്ചവര്‍ എന്നിവര്‍ക്ക്‌ മേളയില്‍ പട്ടയം നല്‍കും. സുനാമി പുനരധിവാസ പദ്ധതി പ്രകാരം അജാനൂറ്‍ പഞ്ചായത്തില്‍ പണിപൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട്‌ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ എടുത്ത നടപടികളും, ഫയലിണ്റ്റെ തല്‍സ്ഥിതിയും കമ്പ്യൂട്ടര്‍ മുഖേന അറിയാവുന്ന ജി-സ്പീക്ക്‌ പദ്ധതിയുടെ സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും. കൃഷി വകുപ്പ്‌ മുഖേന ക്ളസ്റ്റര്‍ കണ്‍വീനര്‍മാര്‍ക്കുളള ചെക്ക്‌ വിതരണവും, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ മുഖേനയുളള പവര്‍ ടില്ലര്‍ വിതരണവും കൃഷി വകുപ്പ്‌ മന്ത്രി നിര്‍വ്വഹിക്കും.

Related News from Archive
Editor's Pick