ഹോം » പ്രാദേശികം » കോട്ടയം » 

മാലിന്യം: ഹൈക്കോടതി നോട്ടീസ്‌ അയച്ചു

September 11, 2011

ചങ്ങനാശേരി: പായിപ്പാട്‌ മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചു. തിരുവല്ല നഗരസഭ അഞ്ചാംവാര്‍ഡ്‌ കൌണ്‍സിലര്‍ റഹ്മത്ത്‌ മൈദീന്‍ ചെയര്‍പഴ്സനായി രൂപംനല്‍കിയ കര്‍മസമിതിയുടെ കണ്‍വീനര്‍ വി.കെ. മുഹമ്മദാലി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ്‌. പായിപ്പാട്‌ പഞ്ചായത്ത്‌ 10-ാം വാര്‍ഡില്‍ തിരുവല്ല-മല്ലപ്പള്ളി റോഡിനു പടിഞ്ഞാറുള്ള മത്സ്യമാര്‍ക്കറ്റിലെ മാലിന്യപ്രശ്നത്തില്‍ ജനരോഷം ശക്തമാണ്‌. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മത്സ്യമാര്‍ക്കറ്റില്‍ കെട്ടിനില്‍ക്കുന്നതു കൊതുകിണ്റ്റെയും രോഗാണുക്കളുടെയും പ്രജനനത്തിനു കാരണമാകുന്നെന്ന്‌ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ക്കറ്റിനുസമീപം പഞ്ചായത്തിണ്റ്റെയും തിരുവല്ല നഗരസഭയുടെയും പരിധിയില്‍പ്പെടുന്ന വീടുകളിലെ കിണറ്റില്‍ മലിനജലം കലര്‍ന്ന്‌ കിണര്‍ ഉപയോഗ ശൂന്യമായെന്ന്‌ പരാതിയുണ്ട്‌. ജനങ്ങള്‍ക്ക്‌ ദുരിതമായിമാറിയ മത്സ്യമാര്‍ക്കറ്റ്‌ ആളൊഴിഞ്ഞ മറ്റൊരിടത്തേക്കു മാറ്റണമെന്ന്‌ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. മത്സ്യമാര്‍ക്കറ്റിലെ മാലിന്യപരിഹാരം സര്‍ക്കാരിണ്റ്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എബി വര്‍ഗീസ്‌ പറയുന്നത്‌. മാര്‍ക്കറ്റില്‍ ബയോഗ്യാസ്‌ പ്ളാണ്റ്റ്‌ നിര്‍മാണത്തിന്‌ സര്‍ക്കാര്‍ ആറുലക്ഷം രൂപയും പഞ്ചായത്ത്‌ പത്തുലക്ഷവും അനുവദിച്ചിട്ടുണ്ട്‌.

Related News from Archive
Editor's Pick