തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ട - ഇ അഹമ്മദ്

Monday 12 September 2011 1:57 pm IST

കോഴിക്കോട്‌: റെയില്‍വേയ്ക്ക്‌ വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ക്ക്‌ ആരുടേയും സര്‍ട്ടിഫിക്കറ്റ്‌ വേണ്ടെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ്‌. ഒരു മന്ത്രി എന്ന നിലയില്‍ റെയില്‍വേയ്ക്ക്‌ വേണ്ടി താന്‍ എന്തു ചെയ്തു എന്ന്‌ ജനക്കള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്റെ ആക്ഷേപത്തെക്കുറിച്ച് അദ്ദേഹത്തോടു ചോദിക്കണമെന്നും അഹമ്മദ് പറഞ്ഞു. തനിക്കെതിരെയുള്ള ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയോട്‌ കോഴിക്കോട്‌ പ്രതികരിക്കുകയായിരുന്നു ഇ അഹമ്മദ്‌. കേരളകൗമുദിയും ഫ്ലാഷും ചേര്‍ന്ന്‌ തിരുവനന്തപുരത്ത്‌ റെയില്‍വേ വികസനത്തിനെ കുറിച്ച്‌ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് അഹമ്മദിനെതിരെ പ്രസ്താവന നടത്തിയത്. റെയില്‍വേ വികസനത്തില്‍ അവഗണന ഉണ്ടായിട്ടുണ്ടെന്ന്‌ പറഞ്ഞ ആര്യാടന്‍, പനമ്പിള്ളി ഗോവിന്ദമേനോന്റെയും ഒ.രാജഗോപാലിന്റേയും കാലത്താണ്‌ കേരളത്തില്‍ റെയില്‍വേ വികസനം ഉണ്ടായതെന്നും പറഞ്ഞിരുന്നു.