ഹോം » ഭാരതം » 

ബോംബാക്രമണഭീഷണി: ഒരാള്‍ അറസ്റ്റില്‍

September 12, 2011

ന്യൂയോര്‍ക്ക്‌: ബോംബാക്രമണം നടത്തുമെന്ന്‌ ഭീഷണിപ്പെടുത്തിയ ഒരാളെ ലോസ്‌ ഏഞ്ചല്‍സില്‍ അറസ്റ്റുചെയ്തു. ബസില്‍ യാത്രചെയ്യുകയായിരുന്ന ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ ബോംബിന്‌ സമാനമായ വസ്തു ഉണ്ടായതിനാലാണ്‌ അറസ്റ്റ്‌ ചെയ്തത്‌. എന്നാല്‍ ഇത്‌ ബോംബാണെന്ന്‌ കാട്ടി ബസ്ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ഇയാളെ പോലീസ്‌ അറസ്റ്റുചെയ്യുകയും തുടര്‍ന്ന്‌ വസ്തു അപകടകരമല്ലെന്ന്‌ സ്ഥിരീകരിച്ചതായി ലോസ്‌ ഏഞ്ചല്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടോണി മൂര്‍ വ്യക്തമാക്കി.

എന്നാല്‍ ബസ്‌യാത്രക്കാര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ ബാഗില്‍ പച്ചയും കാപ്പി നിറത്തിലുമുള്ള വയറുകളും ബോംബ്‌ ടൈമര്‍പോലുള്ള വസ്തുവും ഉണ്ടായിരുന്നതായി വ്യക്തമാക്കി. എന്നാല്‍ ബസിലെ ആളുകളെ ഒഴിപ്പിക്കുകയും നാല്‌ മണിക്കൂറിനുള്ളില്‍തന്നെ സ്ഫോടകവസ്തുക്കള്‍ ഇല്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.

അതേസമയം, പാരഡേസ്‌ വിമാനത്താവളത്തില്‍നിന്നും സംശയകരമായ സാഹചര്യത്തില്‍ സ്ഫോടകവസ്തുവിന്‌ സമാനായ ഉപകരണം ബാഗില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ബാഗിന്റെ ഉടമസ്ഥനെ അറസ്റ്റ്‌ ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഗുല്ലര്‍ മിനാ വ്യക്തമാക്കി. എന്നാല്‍ ബോംബ്സ്ക്വാഡ്‌ ബാഗ്‌ പരിശോധിക്കുകയും ഉപകരണം അപകടകരമല്ലെന്ന്‌ സ്ഥിരീകരിച്ചതായി വിമാനത്താവളത്തിലെ ഔദ്യോഗിക വക്താവ്‌ എം.സി. ബ്രൈഡ്‌ വ്യക്തമാക്കി. ഇതിനിടെ വാഷിംഗ്ടണ്‍ വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരു വസ്തു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ നാല്‌ മണിക്കൂറോളം താവളം ഭാഗികമായി ഒഴിപ്പിക്കുകയും ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

എന്നാല്‍ വസ്തു അപകടകരമായിരുന്നില്ല. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ 10-ാ‍ം വാര്‍ഷികവേളയില്‍ ശക്തമായ സുരക്ഷ സജ്ജമാക്കിയിട്ടും ഇത്തരത്തിലുള്ള വ്യത്യസ്ത സംഭവങ്ങള്‍ പ്രാധാന്യത്തോടെ എടുക്കണമെന്നും പുതിയ ഭീകരാക്രമണങ്ങള്‍ നടക്കുമെന്നുള്ള മുന്നറിയിപ്പും ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick