ഹോം » സംസ്കൃതി » 

സേവനവും വിജയവും

June 24, 2011

വിജയമല്ല, സേവനമായിരിക്കണം നമ്മുടെ ലക്ഷ്യം. പ്രാര്‍ത്ഥനയോടെയല്ലാത്ത സേവനം ഫലവത്താവില്ല. സേവനമനോഭാവമില്ലാത്ത പ്രാര്‍ത്ഥന പ്രാര്‍ത്ഥനയുമല്ല. പണം സമ്പാദിക്കുക എന്നതാവരുത്‌ നമ്മുടെ ലക്ഷ്യം. സേവനം നടത്താനുള്ള പണം നേടേണ്ടത്‌ ആവശ്യമാണ്‌. സ്നേഹത്തിന്റെ ജീവനാഡിയാണ്‌ ശരിയായ രീതിയിലുള്ള നല്‍കല്‍.
ജീവിതത്തിന്‌ രണ്ട്‌ തലങ്ങളുണ്ട്‌. എല്ലാം നിറഞ്ഞ ഒരു തലവും കുറവുകള്‍ നിറഞ്ഞ മറ്റൊരു തലവും. നമ്മില്‍ കൂടുതല്‍ പേരും. അഭാവങ്ങള്‍ നിറഞ്ഞ തലത്തിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌. എല്ലാം നിറഞ്ഞ തലത്തിന്‌ ശക്തിയേറും. കുറവുകള്‍ നമ്മെ തടവിലാക്കും. വിജയം കൈവരിക്കണമെങ്കില്‍ നമ്മള്‍ സ്വതന്ത്രരാവണം.
ജീവിതം അനേകം സംഭവങ്ങള്‍ നിറഞ്ഞതാണെന്ന്‌ തിച്ചറിയുമ്പോള്‍ നമ്മിലെ വ്യക്തിഭാവത്തിന്‌ ശക്തി ലഭിക്കുന്നു. ജീവിതസംഭവങ്ങള്‍ക്ക്‌ നാം നല്‍കുന്ന വ്യാഖ്യാനങ്ങളെ ആശ്രയിച്ചിരിക്കും. നമ്മുടെ ജീവിതാനുഭവം. ജീവിതസംഭവങ്ങളോടുള്ള പ്രതികരണത്തെ തിരിച്ചറിഞ്ഞാല്‍ മാത്രമേ മാറ്റം ഉണ്ടാവുകയുള്ളു.
സ്വന്തം വ്യക്തിത്വത്തെ ശക്തിപ്പെടുത്താനായി സ്വന്തം പ്രതികരണങ്ങളെക്കുറിച്ച്‌ ഒരാള്‍ പൂര്‍ണബോധവാനായിരിക്കണം. പ്രതികരണങ്ങളേക്കുറിച്ച്‌ മനസ്സിലാക്കിയില്ലങ്കില്‍ അത്‌ ബുദ്ധിമുട്ടാകും. അവബോധമുണ്ടായാല്‍ സംഭവങ്ങളെ മാറ്റിമറിയ്ക്കാന്‍ സാധിച്ചില്ലെങ്കിലും സംഭവങ്ങളെ വിശകലനം ചെയ്യുന്ന കാഴ്ചപ്പാടിന്‌ വ്യത്യാസമുണ്ടാക്കാന്‍ കഴിയും.
യാന്ത്രികമായ ജീവിതത്തിന്‌ അടിമയാണ്‌ നമ്മള്‍. അപ്പോള്‍ ദൈവികത നിറഞ്ഞ ജീവിതം സാധ്യമാണോ? യാന്ത്രികജീവിതത്തില്‍ സംഭവങ്ങളാണ്‌ നമ്മളെ നിയന്ത്രിക്കുന്നത്‌. ദൈവികത നിറഞ്ഞ ജീവിതത്തില്‍ നമ്മുടെ പ്രതിബദ്ധതയാണ്‌ നമ്മളെ നിയന്ത്രിക്കുന്നത്‌.
യാന്ത്രികജീവിതത്തില്‍ നിന്ന്‌ മോചിതനായിക്കഴിഞ്ഞാല്‍ നമ്മളെ നയിക്കാനായി ദൈവികതയെ നമ്മുടെ ജീവിതത്തിലേക്ക്‌ വരാന്‍ അനുവദിക്കുക. നമ്മുടെ ജീവിതം എല്ലാത്തിനെയും ആശ്രയിച്ചിരിക്കുന്നു. ഒന്നിനെയും ആശ്രയിക്കാതെയും ഒന്നിനേമാത്രം ആശ്രയിച്ചും ഉള്ളതല്ല ജീവിതം. സേവനമായിരിക്കണം നമ്മുടെ ജീവിതലക്ഷ്യം.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സസ്യജന്തുജാലങ്ങളും നിശബ്ദമായി നമ്മളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. നമ്മളെ അനുഗ്രഹിക്കുന്നവയെ സേവിക്കുന്നതിനാണ്‌ നമ്മുടെ സമ്പാദ്യം ഉപയോഗിക്കേണ്ടത്‌. സമ്പാദ്യത്തെ ഫലവത്തായി സേവനത്തിനായി ഉപയോഗിക്കുന്നതിലൂടെ നമുക്ക്‌ വിജയം കൈവരിക്കാന്‍ കഴിയുന്നു.

Related News from Archive
Editor's Pick