ഭൗതികമോ സ്ഥലമോ ആയ ലാഭങ്ങള്ക്കുവേണ്ടിയൊന്നും ഗായത്രി മന്ത്രം ഉച്ചരിക്കപ്പെടാറില്ല. അതിനെ പ്രാര്‍ത്ഥനതന്നെ പരിശുദ്ധമായ ബോധത്തോടെ സ്വഹൃദയത്തെ കൂടുതല്‍ പ്രകാശമാനമാക്കാന്‍ വേണ്ടിയാണ്; അതായത് ആത്മാവോട് അനാവൃതമായി വിളങ്ങുവാനും പരിശുദ്ധജ്ഞാനമായി പ്രകടമാവാനുള്ള അഭ്യര്‍ത്ഥനയാണത്.
ഗായത്രീമന്ത്രത്തെ സാവിത്രീമന്ത്രമെന്നും പറയാറുണ്ട്. പുരാണവൈദികസാഹിത്യത്തില് ഈ മന്ത്രത്തെ ‘സാവിത്രി’ എന്ന് സാധാരണമായി പറഞ്ഞുവരുന്നു. ഗായത്രിക്ക് ഈ പേര് നല്‍കിയിട്ടുള്ളത്. ഈ മന്ത്രം സവിതൃശക്തിക്ക് അര്പ്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ടാണ്. ദുര്‍ല്ലഭം ചില പഴയഗ്രന്ഥങ്ങളില്‍ ഈ മന്ത്രത്തെ സാവിത്രീ-ഗായത്രീ എന്ന് പറഞ്ഞുവരാറുണ്ട്. ഗായത്രീ എന്ന വൈദികഛന്ദസ്സില് രചിതമായ സൂര്യഭഗവാനോടുള്ള ഒരു പ്രാര്‍ത്ഥന എന്ന് മാത്രമാണ് അതിന്നര്‍ത്ഥം. പരമ്പരാഗതമായിത്തന്നെ അതുകൊണ്ട് ഈ മന്ത്രം ഗായത്രി എന്ന പേരില്‍ അറിയപ്പെടുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: