പി.സി ജോര്‍ജ് കത്തയച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്യും - പി.ജെ ജോസഫ്

Tuesday 13 September 2011 1:06 pm IST

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ്‌ ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്‌ കത്തയച്ചതിനെ കുറിച്ച്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പാരീസില്‍ നിന്ന്‌ മടങ്ങിയെത്തിയ ശേഷം ചര്‍ച്ച ചെയ്യുമെന്ന്‌ മന്ത്രി പി.ജെ.ജോസഫ്‌ പറഞ്ഞു. പി.സി.ജോര്‍ജ്ജ്‌ കത്തയച്ചത്‌ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇക്കാര്യം ജോര്‍ജ് തന്നെ വ്യക്തമാക്കിയതാണ്. പാര്‍ട്ടി നിലപാടു ചെയര്‍മാന്‍ കെ. എം. മാണി വിദേശത്തു നിന്നു മടങ്ങി വന്ന ശേഷം പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന ജോര്‍ജിന്റെ വാദം തെറ്റാണ്. പാര്‍ട്ടി ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി ഇത്തരം വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുമുണ്ട്. അതിനാല്‍ ജോര്‍ജിന്റെ വാദം ശരിയല്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.