കോതമംഗലം രൂപതയുടെ കീഴിലുള്ള 89 സ്കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി

Tuesday 13 September 2011 4:11 pm IST

ന്യൂദല്‍ഹി: കോതമംഗലം രൂപതയുടെ കീഴിലുള്ള 89 സ്കൂളുകള്‍ക്ക്‌ ന്യൂനപക്ഷ പദവി നല്‍കാന്‍ എം.എസ്‌.സിദ്ദിഖി അദ്ധ്യക്ഷനായ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തീരുമാനിച്ചു. അധികൃതരുടെ അപേക്ഷ പരിഗണിച്ചാണു തീരുമാനം. തീരുമാനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. ഇതോടൊപ്പം കോതമംഗലം രൂപതയുടെ സെന്റ്‌ തോമസ്‌ ടീച്ചേഴ്‌സ്‌ ട്രെയിനിങ് കോളേജിനും ന്യൂനപക്ഷ പദവി ലഭിക്കും. കേരളത്തില്‍ നിന്ന്‌ ജസ്റ്റീസ്‌ സിറിയക്‌ ജോസഫാണ്‌ സമിതിയിലുള്ളത്‌. ഇന്ന് നടന്ന സിറ്റിങ്ങിലാണ് തീരുമാനം കൈക്കൊണ്ടത്.