ഹോം » പൊതുവാര്‍ത്ത » 

ബി നിലവറ തുറക്കണമെന്ന് വിദഗ്ദ്ധ സമിതി

September 13, 2011

ന്യൂദല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന്‌ സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതി. നിലവറയ്ക്കകത്തെ സ്വത്ത്‌ വകകളുടെ മൂല്യനിര്‍ണയം നടത്തണമെന്നും വിദഗ്ധ സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി നിലവറയുടെ ഭിത്തികള്‍ ശക്തിപ്പെടുത്തണമോയെന്ന് പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മറ്റ്‌ നിലവറകളിലെ മൂല്യനിര്‍ണം പൂര്‍ത്തിയാവുന്ന മുറയ്ക്ക്‌ ബി നിലവറ തുറക്കണമെന്നാണ്‌ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്‌. നിലവറ ശക്‌തിപ്പെടുത്തിയില്ലെങ്കില്‍ ഭിത്തി തുരന്നു മോഷണം നടത്താനുള്ള സാധ്യത കൂടുതലാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ക്ഷേത്രത്തിനു സുരക്ഷാഭീഷണി ശക്‌തമാണ്‌. അതിനാല്‍ പരിശോധന ആവശ്യമാണ്. ദേവപ്രശ്ന വിധി എന്തായാലും കണക്കെടുപ്പ്‌ ഉള്‍പ്പെടെയുള്ള നടപടികളുമായി സമിതി മുന്നോട്ടു പോകും. എതിര്‍പ്പുണ്ടായാലും നടപടി തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Related News from Archive
Editor's Pick