ഹോം » സംസ്കൃതി » 

പ്രേമം ഈശ്വരനോട്‌ മാത്രം

September 13, 2011

മനുഷ്യന്‍ ഭയവിമുക്തനാകാണം. മൃഗങ്ങള്‍ ഭയം ജനിപ്പിക്കുന്നു: പറവകള്‍ ഭയപ്പെടുന്നു. എന്നാല്‍ മനുഷ്യന്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിയ്ക്കുന്നില്ല, മറ്റുള്ളവയെ ഭയപ്പെടുന്നുമില്ല. യുവാക്കള്‍ നിര്‍ഭയത പ്രധാനഗുണമായി വളര്‍ത്തണം. ഒരേ ഒന്നിനെ മാത്രമേ ഭയപ്പേടേണ്ടൂ-പാപത്തെ.

പ്രേമം ഈശ്വരനോട്‌ മാത്രം. പ്രേമത്തിന്റെ മേറ്റ്ല്ലാം രൂപങ്ങളും ക്ഷണികവും സ്വാര്‍ത്ഥപൂരിതവുമാകുന്നു. ഈശ്വരപ്രേമം മാത്രമെ നിസ്വാര്‍ത്ഥവും ശാശ്വതവും ആയിരിക്കൂ.

ഈശ്വരന്‍ നിങ്ങളില്‍ നിന്ന്‌ യാതൊന്നും നേടുന്നില്ല. അവിടുന്ന്‌ പൂര്‍ണമായും സ്വാര്‍ത്ഥരഹിതനാണ്‌. സമൂഹത്തിന്റെ ആദരവ്‌ നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദൈവപ്രീതി നേടണം. ഇതിന്‌ പാപഭീതി വളര്‍ത്തണം.

എന്താണ്‌ പാപം? ശാരീരികവും ജീവിതത്തിലെ പ്രാഥമികവും ഇന്ദ്രിയ പ്രീതിപരവുമായ സുഖങ്ങളോട്‌ ബന്ധപ്പെട്ട സ്വാര്‍ത്ഥപ്രേരിതപ്രവര്‍ത്തനങ്ങളും ഇതിന്റെ വലയത്തില്‍ വരുന്നു. എല്ലാ പ്രവൃത്തികളില്‍ നിന്നും ഉണ്ടാകുന്ന പുണ്യം ഒരുവനെ ഈശ്വരനോട്‌ അടുപ്പിയ്ക്കുന്നു. (പരോപകാരം) പാപത്തെ പരപീഡനം എന്ന്‌ നിര്‍വചിച്ചിരിയ്ക്കുന്നു. ഓരോരുത്തരിലും ഉള്ള ദൈവികതയെ സ്മരിക്കലാണ്‌ പുണ്യം നേടാന്‍ ഉള്ള വഴി.

Related News from Archive
Editor's Pick