ഹോം » പ്രാദേശികം » കാസര്‍കോട് » 

ഉദുമയില്‍ സിപിഎം-ലീഗ്‌ സംഘര്‍ഷം; 17 പേര്‍ക്കെതിരെ കേസ്‌

September 13, 2011

ഉദുമ : ഉദുമയില്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ കാസര്‍കോട്‌ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന്‌ ബേക്കല്‍ പോലീസ്‌ രണ്ട്‌ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലീഗ്‌ പ്രവര്‍ത്തകന്‍ പി.എ.മൂസയ്ക്കും സിപിഎം പ്രവര്‍ത്തകന്‍ വിജയരാഘവനുമാണ്‌ പരിക്കേറ്റത്‌. മുസ്ളീം ലീഗ്‌ പ്രവര്‍ത്തകന്‍ മൂസയെ അക്രമിച്ചതിന്‌ സിപിഎം പ്രവര്‍ത്തകരായ ഹരീഷ്‌, അനീഷ്‌, രതീഷ്‌ തുടങ്ങിയ പത്തുപേര്‍ക്കെതിരെയും സിപിഎം പ്രവര്‍ത്തകന്‍ ഉദുമ ബേവൂരിലെ വിജയരാഘവനെ അക്രമിച്ചതിന്‌ മുസ്ളീംലീഗ്‌ പ്രവര്‍ത്തകരായ സര്‍ഫാദ്‌, മസൂദ്‌ തുടങ്ങിയ ഏഴ്‌ പേര്‍ക്കെതിരെയുമാണ്‌ കേസ്‌.

Related News from Archive
Editor's Pick