ഹോം » പ്രാദേശികം » കാസര്‍കോട് » 

യുവതിയുടെ 11 പവന്‍ അടങ്ങുന്ന ബാഗ്‌ കവര്‍ന്നു

September 13, 2011

കാസര്‍കോട്‌: ഭര്‍ത്താവിനൊപ്പം നഗരത്തില്‍ എത്തിയ യുവതിയുടെ പ്ളാസ്റ്റിക്‌ ബാഗില്‍ സൂക്ഷിച്ച 11 പവണ്റ്റെ സ്വര്‍ണ്ണ അരഞ്ഞാണം ബാഗ്‌ അടക്കം കവര്‍ന്നതായി പരാതി. ബേഡകത്തെ റഹീമിണ്റ്റെ ഭാര്യ കാസര്‍കോട്‌ പള്ളത്തെ ഹസീനയുടെ അരഞ്ഞാണമാണ്‌ കവര്‍ന്നത്‌. കഴിഞ്ഞദിവസം വൈകിട്ട്‌ ആറുമണിയോടെ കാസര്‍കോട്ടെത്തിയ ഹസീനയും, റഹീമും ചെമ്മനാട്ടെ ഒരു ബന്ധുവീട്ടില്‍ പോകുന്നതിനായി പഴയ ബസ്‌ സ്റ്റാണ്റ്റില്‍ ഇറങ്ങിയതായിരുന്നു. ഇവിടെ ഒരു ബേക്കറിയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനിടയില്‍ ബാഗ്‌ തൊട്ടപ്പുറത്ത്‌ വെച്ചതായിരുന്നു. സാധനങ്ങള്‍ വാങ്ങി തിരിയുന്നതിനിടയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ പ്ളാസ്റ്റിക്‌ ബാഗ്‌ കാണാതാവുകയായിരുന്നു. ഈ സമയം കടയില്‍ ഒരു സ്ത്രീയും, കുട്ടിയുമുണ്ടായിരുന്നുവത്രെ. ബാഗ്‌ കാണാതായതോടെ ഇവരെയും കാണാതാവുകയായിരുന്നുവെന്ന്‌ ഹസീന പറയുന്നു. തുടര്‍ന്ന്‌ ടൌണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നഗരത്തില്‍ തട്ടിപ്പറിയും, കവര്‍ച്ചയും വര്‍ദ്ധിച്ചുവരികയാണ്‌. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുന്നുണ്ടെങ്കിലും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നാണ്‌ പരാതി

Related News from Archive
Editor's Pick