ഹോം » പ്രാദേശികം » കാസര്‍കോട് » 

ഗുരുദേവ തത്വങ്ങള്‍ എല്ലാ മതസ്ഥരും ഉപയുക്തമാക്കണം: സ്വാമി പ്രേമാനന്ദ

September 13, 2011

കാഞ്ഞങ്ങാട്‌: ഗുരുദേവ തത്വങ്ങള്‍ എല്ലാ മതസ്ഥരും ഉപയുക്തമാക്കണമെന്ന്‌ ശിവഗിരി മഠം ആചാര്യന്‍ സ്വാമി പ്രേമാനന്ദ അഭിപ്രായപ്പെട്ടു. നല്ല കുടുംബ അന്തരീഷം നിലനിര്‍ത്തുന്നതിന്‌ ഗുരുദേവതത്വം കുടുംബങ്ങളില്‍ നടപ്പില്‍ വരുത്തണം. എസ്‌.എന്‍.ഡി.പി ചതയദിന സന്ദേശയാത്രയുടെ സമാപനപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യമാര്‍ അനുഷ്ഠിക്കേണ്ട ധര്‍മ്മം എന്തെന്ന്‌ ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. അത്‌ അംഗീകരിച്ച്‌ ജീവിച്ചാല്‍ കുടുംബ ബന്ധങ്ങള്‍ മെച്ച പ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എസ്‌എന്‍ഡിപി കല്ലൂരാവി ശാഖ ഏര്‍ പ്പെടുത്തിയ സൌജന്യ അരി വിതരണം ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട്‌ കെ.വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. സമാപന പരി പാടി ഹൊസ്ദുര്‍ഗ്‌ യൂണിയന്‍ പ്രസിഡണ്ട്‌ പി.വി. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സി.ബാല കൃഷ്ണന്‍, ശാന്താ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ടി.ബാലന്‍ സ്വാഗതവും പി.സി. മുകുന്ദന്‍ നന്ദിയും പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick