ഹോം » പ്രാദേശികം » കോട്ടയം » 

കറുകച്ചാല്‍ 33 കെവി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

September 13, 2011

കറുകച്ചാല്‍: 33കെവി സബ്സ്റ്റേഷണ്റ്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഇനിയും 11 കെവി ഡിസ്ട്രിബ്യൂഷന്‍ ഫീഡര്‍ പാനലുകള്‍ നിര്‍മ്മാണ സ്ഥലത്തെത്തിക്കഴിഞ്ഞു. ഇവ ഉടന്‍ സ്ഥാപിക്കുമെന്ന്‌ കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണ ജോലികളെല്ലാം ഈ മാസം തന്നെ പൂര്‍ത്തിയാകും. മല്ലപ്പള്ളി 110 കെവി സബ്‌ സ്റ്റേഷനില്‍ നിന്നാണ്‌ കറുകച്ചാല്‍ 33 കെവി സബ്സ്റ്റേഷനിലേക്ക്‌ വൈദ്യുതി കൊണ്ടുവരുന്നത്‌. ലൈനുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. ഇതിനായി ഇലട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അനുമതിയും ഉടന്‍ തന്നെ ലഭിക്കും. കെഎസ്‌ഇബി പ്രസരണ വിഭാഗത്തിണ്റ്റെ മേല്‍നോട്ടത്തിലാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്‌. ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ ഡിവിഷണ്റ്റെ കീഴില്‍ എസ്‌.ഐ. സ്ക്കീമിലാണ്‌ നിര്‍മ്മാണത്തിനായി 2000ല്‍ അനുമതി കിട്ടിയത്‌. സ്ഥലമേറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ വൈകിയതാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‌ കാലതാമസം ഉണ്ടായത്‌ സബ്സ്റ്റേഷന്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കള്‍ക്ക്‌ ഇതിണ്റ്റെ പ്രയോജനം ലഭിക്കുമെന്ന്‌ ഡോ.എന്‍. ജയരാജ്‌ എംഎല്‍എ പറഞ്ഞു.

Related News from Archive
Editor's Pick