സ്വര്‍ണവില കൂടി ; പവന് 21, 320 രൂപ

Wednesday 14 September 2011 10:13 am IST

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക്‌ ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തി. പവന്‌ 320 രൂപ കൂടി 21, 320 രൂപയാണ്‌ ഇന്നത്തെ വില, ഗ്രാമിന്‌ 2665 രൂപയും വര്‍ദ്ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ വിലയില്‍ മുന്നേറ്റം ഉണ്ടാകുമെന്നാണു സൂചന. യൂറോപ്യന്‍ ട്രേഡിങ് വേളയില്‍ ഔണ്‍സിനു 1846 ഡോളര്‍ വരെയെത്തി. ഏഷ്യന്‍ മാര്‍ക്കറ്റില്‍ 1838 ഡോളറിലാണു വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ഇന്നലെ പവന് 120 കുറഞ്ഞ് 21,000 രൂപയിലെത്തിയിരുന്നു.