ഹോം » ഭാരതം » 

ലഷ്ക്കര്‍ ഭീകരന്‍ അബ്ദുള്ള ഊനി കൊല്ലപ്പെട്ടു

September 14, 2011

ശ്രീനഗര്‍: ലഷ്കര്‍ ഇ തോയ്‌ബയുടെ മുതിര്‍ന്ന നേതാവ് അബ്ദുള്ള ഊനി (27) ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൊപുരിലെ ബദ്പൊര ഭഗത് മേഖലയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

പാക്കിസ്ഥാനിലെ മന്‍സെഹ്റ സ്വദേശിയാണ് അബ്ദുള്ള ഊനി. ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ വിലയിട്ടിരുന്നു. 2005ലെ ഭൂകമ്പത്തെത്തുടര്‍ന്നാണ് ഊനി ഇന്ത്യയിലേക്കു കടന്നത്. കഴിഞ്ഞ വര്‍ഷം സൊപുര്‍ സ്വദേശിനിയെ വിവാഹം കഴിച്ചു. ഇയാളുടെ ഭാര്യ തബാസ്സും മൃതദേഹം തിരിച്ചറിഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ഡസനോളം തവണ ഇയാള്‍ പോലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. ലഷ്കര്‍ ഭീകരരില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണ് ഊനി.

Related News from Archive
Editor's Pick