ഹോം » പൊതുവാര്‍ത്ത » 

റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ 157 കോടി അനുവദിച്ചു

September 14, 2011

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ 157.96 കോടി രൂപ അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഞ്ചു കോര്‍പറേഷനുകള്‍ വഴിയാണ്‌ തുക അനുവദിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശിക സഹിതം ഓണത്തിനു മുന്‍പ്‌ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ജനുവരി മുതല്‍ കുടിശിക വരുത്തിയത്‌. ഇത്‌ കൊടുത്തു തീര്‍ക്കാത്ത തദ്ദേശ സ്ഥാപനങ്ങളോട്‌ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആധുനിക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍മാരുടെയും സൂപ്രണ്ടുമാരുടെയും യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News from Archive
Editor's Pick