ഹോം » ഭാരതം » 

അഴിമതി തടയുന്നതിനുള്ള ശുപാര്‍ശ അംഗീകരിച്ചു

September 14, 2011

ന്യൂദല്‍ഹി : അഴിമതി തടയുന്നതിനുള്ള മന്ത്രിതല സമിതിയുടെ ശുപാര്‍ശ പ്രധാനമന്ത്രി അംഗീകരിച്ചു. കുറ്റക്കാരെന്ന്‌ കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുകയുടെ 20 ശതമാനം പിഴയായി ഈടാക്കും. തെരഞ്ഞെടുപ്പ്‌ പരിഷ്‌കരണത്തിന്റെ ഭാഗമായി ജനപ്രതിനിധികളെ തിരിച്ച്‌ വിളിക്കുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

അഴിതി ആരോപണവിധേയരായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട്‌ ചെയ്യുന്നത്‌ സംബന്ധിച്ച കാര്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനം കൈക്കൊള്ളണം. മന്ത്രിമാരുടെ വിവേചനാധികാരങ്ങള്‍ എടുത്തു കളയാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്‌.

അഴിമതിക്കെതിരായ ലോക്‌പാല്‍ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ പ്രധാനമന്ത്രി എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും അഭിപ്രായം തേടും.

ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം കൊണ്ടുവരുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick