ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വളപട്ടണത്ത്‌ വാഹനാപകടം; 30 ഓളം പേര്‍ക്ക്‌ പരിക്ക്‌

September 14, 2011

കണ്ണൂറ്‍: ദേശീയപാതയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ 30 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. വളപട്ടണത്ത്‌ ടാങ്കര്‍ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചാണ്‌ അപകടമുണ്ടായത്‌. തൃശ്ശൂരില്‍ നിന്നും മംഗലാപുരത്തേക്ക്‌ പോവുകയായിരുന്ന ലോറിയും പറശ്ശിനികടവില്‍ നിന്നും കണ്ണൂരിലേക്ക്‌ വരികയായിരുന്ന സ്വാകാര്യബസ്സും ഹൈവേയിലുള്ള പെട്രോള്‍ പമ്പിനുമുന്നില്‍ വെച്ചാണ്‌ കൂട്ടിയിടിച്ചത്‌. ഇന്നലെ രാവിലെ ൮ മണിക്കായിരുന്നു അപകടം. പരിക്കേറ്റ ബസ്‌ ഡ്രൈവര്‍ പറശ്ശിനിക്കടവ്‌ സ്വദേശി കാരി ഹൌസില്‍ പ്രശാന്ത്‌(൨൬), ലോറി ഡ്രൈവര്‍ തൃശ്ശൂറ്‍ സ്വദേശി ബിജു(൩൭), ക്ളീനര്‍ ജോബി(൩൦), യാത്രക്കാരായ രമണി മാങ്കടവ്‌(൩൨), റഫീക്ക്‌ മാങ്കടവ്‌(൧൪), ജോസ്‌ പന്നിയൂറ്‍(൪൬), കെ.സുധാകരന്‍ കല്ല്യാശ്ശേരി(൫൬), ജോര്‍ജ്ജ്‌(൩൦), അബ്ദുള്‍ സലാം(൫൦), അറോളി സിന്ധു(൩൦), വത്സന്‍(൪൫), അറോളി ഷൈജു നാറാത്ത്‌(൪൭), ബാലകൃഷ്ണന്‍(൫൩), നബീസ(൬൩), മകന്‍ മുഹമ്മദ്‌ നബി(൧൮), ഫൌസിയ(൩൦), കെ.കൃഷ്ണന്‍(൫൪), ഷൈജു(൩൪), പി.കെ.ഇജാസ്‌(൧൨), ടി.പി.പത്മനാഭന്‍(൫൩), സി.പി.നികേഷ്‌(൬), പത്മിനി(൩൨) എന്നിവരെ കൊയിലി ആശുപത്രിയിലും ജോസ്‌(൬൨), ശേഖരന്‍ (൪൬), പീറ്റര്‍(൬൨), വിനീഷ്‌(൨൮), അബ്ബാസ്‌(൨൮), സജേഷ്‌ (൨൮) എന്നിവരെ എകെജി ആശുപത്രിയിലും മാങ്കടവിലെ നൌഷാദിനെ (൧൪)പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അമിത വേഗതയാണ്‌ അപകടത്തിന്‌ കാരണം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick