ഹോം » പ്രാദേശികം » കോട്ടയം » 

നാലമ്പലദര്‍ശന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തത്ത്‌ കടുത്ത വിവേചനം : ബിജെപി

June 24, 2011

വെളിയന്നൂറ്‍ :രാമായണമാസം വരവായി. നാലമ്പല ദര്‍ശനത്തിന്‌ ക്ഷേത്രങ്ങള്‍ ഒരുങ്ങുമ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്തില്‍ വ്യാപകപ്രതിഷേധം. രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രം, മേതരിയിലെ ശത്രുഘ്നസ്വാമിക്ഷേത്രം, അമനകരയിലെ ഭരതസ്വാമി ക്ഷേത്രം, കൂടംമ്പലത്തെ ലക്ഷ്മണസ്വാമി ക്ഷേത്രം എന്നിവയാണ്‌ രാമയണ മാസത്തില്‍ ലക്ഷകണക്കിന്‌ ഭക്തര്‍ ദര്‍ശനം നടത്തുന്ന സമീപപ്രദേശങ്ങളിലെ മുഖ്യ ക്ഷേത്രങ്ങള്‍. രാമയണ മാസമായി ആചരിക്കുന്ന കര്‍ക്കിടക്കത്തില്‍ ഈ നാലമ്പല ദര്‍ശനം പൂണ്യമാണന്നാണ്‌ ആചാര്യന്‍മാര്‍ പറയുന്നത്‌. ഈ ക്ഷേത്രങ്ങളിലേക്ക്‌ ഉള്ള റോഡുകളുടെ അവസ്ഥ പരമദയനീയമാണ്‌. പൂവക്കുളം – മേതിരി റോഡ്‌, പെരുങ്കുറ്റി – പൂവക്കുളം റോഡ്‌, രാമപുരം – അമനകര റോഡ്‌, രാമപുരം- കുടമ്പലം റോഡ്‌, അമനകര – മേതിരി റോഡ്‌, വടക്കുനിന്നെത്തുന്ന ഭക്തര്‍ ആശ്രയിക്കുന്ന കുത്താട്ടൂകുളം – രാമപുരം, റോഡ്‌ ഉള്‍പ്പെടെ ഒട്ടുമിക്ക റോഡുകളും തകര്‍ന്നുകിടക്കുകയാണ്‌. ഇതില്‍ കുത്താട്ടുകുളത്തു നിന്ന്‌ വരുന്ന മു്ഖ്യറോഡില്‍ ഒറ്റപ്പെട്ട നിരവധി കുഴികളാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. ഈ കുഴികള്‍ക്ക്‌ ൨ അടിയിലേറെ ആഴമുണ്ടന്നെത്‌ വാന്‍ അപകടഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. കൂടാതെ പൂവക്കുളം – മേതിരി റോഡും, പെരുങ്കുറ്റി – പൂവക്കുളം റോഡും തീര്‍ത്തും സഞ്ചാരയോഗ്യമല്ല. കിലോമിറ്ററുകളോളം ടാറിങ്ങ്‌ ഇളകി റോഡില്‍ വലിയ കുണ്ടും കുഴികളുമാണ്‌ രൂപപ്പെട്ടിരിക്കുന്നത്‌. മാസങ്ങളായി ഈ റോഡുകള്‍ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട്‌. നാട്ടുകാര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ആരും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നതാണ്‌ വസ്തുത. ഭക്തജനങ്ങലോടുള്ള കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ ബി ജെ പി ശക്തമായ സമരമാര്‍ഗം സ്വീകരിക്കാന്‍ പോകുകയാണെന്ന്‌ പാര്‍ട്ടിയുടെ വെളിയന്നൂറ്‍ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡണ്റ്റ്‌ റ്റി.എം.ഡോള്‍സിന്‍ അറിയിച്ചു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick