ദേശീയപതാക കത്തിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ റിമാണ്ടില്‍

Wednesday 14 September 2011 11:12 pm IST

കാഞ്ഞങ്ങാട്‌: നീലേശ്വരം പള്ളിക്കരയിലെ കോണ്‍ഗ്രസ്‌ ഓഫീസ്‌ അക്രമിക്കുകയും ഓഫീസില്‍ സൂക്ഷിച്ച ദേശീയ പതാക കരിഓയില്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പള്ളിക്കര സ്വദേശികളായ ധനേഷ്‌(23), സജീഷ്‌ (26), അനില്‍കുമാര്‍ (3൦), സുജിത്‌ (30), നവനീത്‌ (26) എന്നിവരെ അഡീഷണല്‍ എസ്‌ഐസി ഗണേശനാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഹൈക്കോടതിയില്‍ മുന്‍കൂറ്‍ ജാമ്യം തേടിപ്പോയ ഇവരോട്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രതികളെ അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ്ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്സ്‌ മജിസ്ട്രേറ്റ്‌ കോടതി (രണ്ട്‌)യില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക്‌ റിമാണ്ട്‌ ചെയ്തു. ആഗസ്ത്‌ ൧൫ന്‌ ഉദ്ഘാടനം ചെയ്ത പള്ളിക്കര വാര്‍ഡ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസായ പ്രിയദര്‍ശിനി സെണ്റ്ററിന്‌ നേരെയാണ്‌ അക്രമം നടത്തിയത്‌. ഫര്‍ണിച്ചറുകള്‍ തകര്‍ത്ത സംഘം മേശവലിപ്പില്‍ സൂക്ഷിച്ച ദേശീയ പതാക കരിഓയില്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ൧൫ന്‌ രാത്രിയാണ്‌ അക്രമം നടന്നത്‌.