ഹോം » പ്രാദേശികം » കോട്ടയം » 

പഴവിപണിയിലേക്ക്‌ ഡ്രാഗണ്‍ ഫ്രൂട്ട്‌

September 14, 2011

കറുകച്ചാല്‍: കേരളത്തിലെ പഴക്കടകളിലേക്ക്‌ ചൈനയില്‍ നിന്നും ഡ്രാഗണ്‍ ഫ്രൂട്ട്‌ എത്തി. ആവശ്യക്കാരെ ആകര്‍ഷിക്കത്തക്കവിധത്തില്‍ പേപ്പര്‍ പ്ളേറ്റില്‍ വലക്കുള്ളില്‍ അലങ്കരിച്ച്‌ രണ്ടെണ്ണം വീതമാണ്‌ വില്‍പനക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ചങ്ങനാശ്ശേരിയില്‍ ആദ്യമായി 10 സെററ്‌ ഡ്രാഗണ്‍ ഫ്രൂട്ട്സ്‌ എത്തിയതായി കറുകച്ചാലിലെ ഫ്രൂട്ട്സ്‌ വ്യാപാരിയായ പി.എന്‍.കെ. സ്റ്റോഴ്സ്‌ ഉടമ മഹേഷ്‌ പറഞ്ഞു. ഒരു സെറ്റിന്‌ 250 രൂപയാണ്‌ വിലയെന്ന്‌ മഹേഷ്‌ ജന്‍മഭൂമിയോടു പറഞ്ഞു. ഏറെ പോഷകഗുണമുള്ളതും രൂചികരമായ ഈ പഴത്തിന്‌ കടുംചുവപ്പാണ്‌ നിറം. ഈ പഴവര്‍ഗ്ഗം വരുംനാളുകളില്‍ വിപണി കൈയ്യടക്കുകയുമെന്നാണ്‌ മഹേഷ്‌ പറയുന്നത്‌.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick