ഹോം » പൊതുവാര്‍ത്ത » 

ദല്‍ഹി സ്ഫോടനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്

September 15, 2011

ജമ്മു: ദല്‍ഹി ഹൈക്കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതായി എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാര്‍ മറ്റു രണ്ട്‌ ഭീകരരാണെന്നും, ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ അറിയിച്ചു.

സ്ഫോടനം ആസൂത്രണം ചെയ്‌തതെന്നും സ്ഫോടനത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരിലൊരാള്‍ ദക്ഷിണേന്ത്യക്കാരനാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട്‌ ഒരാളെ കൂടി കാശ്‌മീരില്‍ നിന്ന്‌ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ജമ്മുവിലെ കിഷ്‌ത്വറില്‍ നിന്നാണ്‌ ഹുജി പ്രവര്‍ത്തകനായ ഹിലാല്‍ അമീന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്‌.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇ-മെയില്‍ സന്ദേശം അയച്ചത്‌ തന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ എന്ന്‌ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചായി സൂചനയുണ്ട്‌. സ്ഫോടനവുമായി ബന്ധപ്പെട്ട്‌ രണ്ടു പന്ത്രണ്ടാം ക്‌ളാസ്‌ വിദ്യാര്‍ത്ഥികളെ ഇന്നലെ കിഷ്‌ത്വറില്‍ അറസ്റ്റ്‌ ചെയ്തിരുന്നു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഹുജിയുടെ പേരില്‍ കിഷ്‌ത്വറിലെ ഗ്ലോബല്‍ ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്ന്‌ ഇ-മെയില്‍ അയച്ച ഷെയറെഖ്‌ ക്വാര്‍ ഭട്ട്‌, ബിദ്‌ ഹുസൈന്‍ ബാനി എന്നിവരാണ്‌ ഇന്നലെ അറസ്റ്റിലായത്‌.

അതിനിടെ സ്ഫോടനത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയര്‍ന്നു. ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തെക്കന്‍ ദല്‍ഹി സ്വദേശി മൃദുല്‍ ബക്ഷിയാണ്‌ മരിച്ചത്‌.

Related News from Archive
Editor's Pick