ഹോം » പൊതുവാര്‍ത്ത » 

അംഗോളയില്‍ സൈനിക വിമാനം തകര്‍ന്ന് 17 മരണം

September 15, 2011

ലുവാണ്ട: അംഗോളയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. ഹുവാംബൊയിലെ വിമാനത്താവളത്തിലാണ് അപകടം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും ആറു സാധാരണക്കാരും ഉള്‍പ്പെടുന്നു. 11 സൈനികരും മരിച്ചു. ഇവരില്‍ മൂന്നു പേര്‍ ജനറല്‍മാരാണ്.

അപകടത്തില്‍ 30 പേര്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് ആദ്യം വന്നിരുന്നു. തലസ്ഥാനം ലുവാണ്ടയില്‍ നിന്ന് 550 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് അല്‍ബാനൊ മക്കാഡൊ വിമാനത്താവളത്തിലാണ് അപകടം നടന്നത്.

അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Related News from Archive

Editor's Pick