ഹോം » ഭാരതം » 

ഭരത്പുരില്‍ വര്‍ഗ്ഗീയ സംഘര്‍ഷം : 9 മരണം

September 15, 2011

ഭരത്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടു നടന്ന വര്‍ഗീയ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ രാവിലെയാണ് ഗുജ്ജാറുകളും മുസ്ലിംകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ജില്ലയുടെ പല ഇടങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഏറ്റുമുട്ടല്‍ നിയന്ത്രണാതീതമായതിനാല്‍ ജയ് പുരില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും കൂടുതല്‍ പൊലീസ് സേനയെ എത്തിച്ചു. പഹാഡി, ജുരെര, ഗോപാല്‍ഗഢ്, കമാന്‍, സിക്രി, നഗര്‍ എന്നിവിടങ്ങളിലാണു കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ഉന്നതതല യോഗം വിളിച്ചു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick