ഹോം » പൊതുവാര്‍ത്ത » 

സ്വര്‍ണ്ണവില കുറഞ്ഞു : പവന് 21,030 രൂപ

September 15, 2011

കൊച്ചി: ആഭ്യന്തര വില്‍പ്പനയില്‍ സ്വര്‍ണവിലയില്‍ കുറവ്. പവന് 250 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. 21,030 രൂപയാണു പവന് ഇന്നത്തെ വില. ഗ്രാമിനു 35 രൂപ കുറഞ്ഞ് 2,630 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്.

ബുധനാഴ്ച പവന് 21,320 രൂപയിലെത്തി റെക്കോഡ് കുറിച്ചിരുന്നു. ആ നിലയില്‍ നിന്നാണ് വില താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 320 രൂപയാണ് ഇന്നലെ കൂടിയത്. ഓഗസ്റ്റ് 19നായിരുന്നു സ്വര്‍ണവില പവന് 20,000 കടന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1816 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

ഡോളര്‍ ശക്തിപ്രാപിച്ചതും ഡിമാന്‍ഡിലുണ്ടായ കുറവുമാണ് വില താഴാന്‍ കാരണം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick