ഹോം » വാര്‍ത്ത » 

അമര്‍സിംഗിന്‌ ഇടക്കാലജാമ്യം

September 15, 2011

ന്യൂദല്‍ഹി: വോട്ടിന്‌ നോട്ട് കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍സിംഗിന് ദല്‍ഹി തീസ്‌ ഹസാരി കോടതി ഇടക്കാലജാമ്യം അനുവദിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

എയിംസ് അധികൃതര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അമര്‍സിംഗിന്‌ അണുബാധയുണ്ടന്നും സൈക്യാട്രിസ്റ്റിന്റെ കൗണ്‍സിലിംഗും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്തത്.

വോട്ടിന്‌ നോട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ചൊവ്വാഴ്ചയാണ്‌ ദല്‍ഹി കോടതി അമര്‍സിംഗിനെ രണ്ടാഴ്ചത്തേയ്ക്ക്‌ റിമാന്‍ഡ്‌ ചെയ്തത്‌. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന്‌ അമര്‍സിംഗ്‌ ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick